മലയാറ്റൂരിന്റെ ഏറ്റവും വലിയ ആഘോഷമായി മാറിയ നക്ഷത്ര തടാകം; ഈ വർഷം ഇവിടെ എത്തുന്നവർക്ക് കണ്ണിന് കൗതുകകരവും മനസ്സിന് ഉല്ലാസപ്രദവുമായ ഒട്ടേറെ പുതിയ വിരുന്നുകളുമായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.
തടാകത്തിനു ചുറ്റും 100 24 വർണ്ണ നക്ഷത്രങ്ങൾ തൂക്കി കഴിഞ്ഞു. വിവിധ നിറത്തിലുള്ള വൈദ്യുത ദീപാലങ്കാരങ്ങളോടെ തടാകം ഏതൊരാളെയും ആകർഷിക്കുക തന്നെ ചെയ്യും.
മലയാറ്റൂർ കാർണിവൽ ഏറ്റവും ജനശ്രദ്ധ പിടിച്ചുപറ്റിയ പപ്പാഞ്ഞി ഈ വർഷം 75 അടി ഉയരമുള്ളതാണ്. പെരുമകേട്ട കലാകാരന്മാരാൽ അതിൻറെ വർക്കുകൾ നടന്നുകൊണ്ടിരിക്കുന്നു.
അതുപോലെതന്നെ ഒട്ടേറെ പുതിയ റൈഡുകളും വിനോദങ്ങളുമായി അമ്യൂസ്മെൻറ് പാർക്ക് എല്ലാവർഷത്തെയും കാൾ വിപുലമാക്കിയിരിക്കുന്നു.
ഒപ്പം ഇവിടെയെത്തുന്ന വരെ ആസ്വദിപ്പിക്കുന്നതിനായി വിവിധങ്ങളായ കലാപ്രകടനങ്ങളും സ്റ്റേജിൽ അരങ്ങേറും.
വാട്ടർ ഫൗണ്ടൻ, ഫ്ലോട്ടിംഗ് സാന്താക്ലോസ് തുടങ്ങിയവയും ഈ വർഷം ഉണ്ടാകും. ഇവയൊന്നും കൂടാതെ ലോകം അറിയുന്ന കലാകാരനായ ശ്രീ. ഡാവിഞ്ചി സുരേഷിന്റെ ഒരു പ്രത്യേക സൃഷ്ടിയും കാഴ്ചക്കാരിൽ കൗതുകം ഉണർത്തും.
മുൻ വർഷങ്ങളിലെ പോലെ തടാകത്തിലൂടെയുള്ള ബോട്ടിംഗ്, വിവിധതരത്തിലുള്ള ഫുഡ് കോർട്ടുകൾ, മറ്റു ഷോപ്പുകൾ എന്നിവയും ഈ കാർണിവലിൽ ഉണ്ടാകും.
നക്ഷത്ര തടാകം 2024 വന്ന് ആസ്വദിക്കുന്നതിനായി ഓരോരുത്തരെയും പ്രത്യേകം സ്വാഗതം ചെയ്യുന്നു...... ❤️
ചിത്രം : നക്ഷത്ര തടാകം നടക്കുന്ന തടാകത്തിനു ചുറ്റും തൂക്കിയ വർണ്ണ നക്ഷത്രങ്ങൾ
ഫോട്ടോ പകർത്തിയത് : ശിവൻ മലയാറ്റൂർ