നക്ഷത്രത്തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2024നു തുടക്കം കുറിച്ചുകൊണ്ട് കാർണിവലിനോടാനുബന്ധിച്ചു നടത്തിവരാറുള്ള പപ്പാഞ്ഞിയുടെ കാൽ നാട്ടുകർമ്മം മലയാറ്റൂർ അടിവാരത്ത് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. കൊച്ചുത്രേസ്യ തങ്കച്ചൻ ഉത്ഘാടനം ചെയ്തു. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ജോയ് അവോക്കാരൻ അധ്യക്ഷത വഹിച്ചു.
ഡിസംബർ 25ന് ആരംഭിക്കുന്ന നക്ഷത്രത്തടാകം മെഗാ കാർണിവൽ ഈ വർഷം വളരെ വിപുലമായും മനോഹരവുമായും അണിച്ചൊരുക്കുവാനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞെന്ന് ജനറൽ കൺവീനരും പഞ്ചായത്ത് പ്രസിഡന്റുമായ ശ്രീ. ജോയി അവോക്കാരൻ അധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചു. കേരളത്തിന്റെ ടുറിസഭൂപടത്തിൽ നക്ഷത്ര തടാകം മെഗാ കാർണിവൽ ഏറെ പുതുമകൾ നിറഞ്ഞതാണെന്നും അതിന് ചുക്കാൻ പിടിക്കുന്ന ഗ്രാമ പഞ്ചായത്തിനെയും, മലയാറ്റൂർ ജനകീയ വികസന സമിതിയെയും ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി കൊച്ചു ത്രേസ്യ തങ്കച്ചൻ അഭിനന്ദിക്കുകയും ചെയ്തു.
70 അടി ഉയരത്തിൽ നിർമിക്കുന്ന പപ്പാഞ്ഞിയുടെ നിർമ്മാനത്തിന് ഇതോടെ തുടക്കമായി. ഈ ചടങ്ങിൽ ജില്ല പഞ്ചായത്ത്അംഗം അനിമോൾ ബേബി, പഞ്ചായത്ത് അംഗങ്ങളായ സെബി കിടങ്ങേൻ, സേവ്യർ വടക്കുംചേരി, തമ്പാൻK.S, ജോയ്സൺ ഞാളിയൻ, ബിജി സെബ്ലാസ്റ്റൻ, K.K പ്രഭ, ജനകീയ വികസന സമിതി ചെയർമാൻ സിജു തോമസ്, സുരേഷ് മാലി, സുധീഷ് മുല്ലശ്ശേരി, ജോയി മഞ്ഞളി, ഷിബു ക്രിസ്റ്റൽ, ധന്ജയൻ, സെബാസ്റ്റ്യൻ വർഗീസ്, തുടങ്ങിയവർ പങ്കെടുത്തു. പ്രൊജക്റ്റ് ഡയറക്ടർ വിൽസൺ മലയാറ്റൂർ സ്വാഗതവും പപ്പാഞ്ഞി കൺവീനർ നന്ദിയും പറഞ്ഞു.