10024 വർണ്ണ നക്ഷത്രങ്ങൾ മിന്നിത്തെളിഞ്ഞ് നക്ഷത്രത്തടാകം കാർണിവൽ 2024 ണ് തുടക്കമായി.
110 ഏക്കർ വിസ്ത്യതിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്ന തടാകത്തിനു ചുറ്റും 10024 നക്ഷത്രങ്ങളും വൈദ്യുത ദീപാലങ്കാരങ്ങളുമായി ക്രിസ്തുമസ് ദിനം വൈകീട്ട് ആറുമണിക്ക് മാത്യു കുഴൽ നാടൻ എം എൽ എ കാർണിവലിൻ്റെ സ്വിച്ച് ഓൺ കർമ്മം നിർവഹി ച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് ജോയി അവോക്കാരൻ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, ജില്ലാ പഞ്ചായത്തംഗം അനിമോൾ ബേബി, മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ സിജു തോമസ്, സെബി കിടങ്ങേൻ, ജോയ്‌സൺ ഞാളിയൻ . ഷിബു പറമ്പത്ത്. ഷിൽബി ആൻ്റണി, ലൈജി ബിജു, ബിൻസി ജോയി, വിജി റെജി, ബിജി സെബാസ്റ്റ്യൻ, സെലിൻ പോൾ. സതി ഷാജി. ബിജു കണിയാംകുടി. ഫാ ജോസ് ഒഴലക്കാട്ട്. ഫാ പോൾ പാലാട്ടി, പ്രോജക്ട് ഡയറക്ടർ വിൽസൻ മലയാറ്റൂർ, ഡോ വർഗ്ഗീസ് മൂലൻ, മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളുടെയും, നാട്ടുകാരുടെയും സാന്നിധ്യമുണ്ടായിരുന്നു. കാർണിവെൽ ആസ്വദിക്കൂവാൻ വൻജനതിരക്ക് ആദ്യദിനത്തിൽതന്നെ ഉണ്ടായി.