നക്ഷത്ര തടാകം - മലയാറ്റൂർ കാർണിവൽ വിവരണവും ഫോട്ടോകളും

റണാകുളം ജില്ലയിലെ അതിമനോഹരമായ ഗ്രാമഭംഗി നിറഞ്ഞ മലയാറ്റൂരിന്റെ നെറുകയിൽ ചാർത്തിയ പൊട്ടുപോലെ പ്രകൃതി കനിഞ്ഞു നല്കിയ ജലവും വഹിച്ച് ഏഷ്യാ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത ശുദ്ധജലത്തടാകമായ മണപ്പാട്ടുചിറ പ്രശോഭിക്കുന്നു.
മലയാറ്റൂർ വില്ലേജ് ഉൾപ്പെടുന്ന എല്ലാ പ്രദേശങ്ങളിലെയും പൊതുജനങ്ങളെ 


ഉൾപ്പെടുത്തി മലയാറ്റൂരിന്റെ സമഗ്രവികസനത്തിനായും, കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസ-കലാ-സാംസ്കാരിക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുവാനും, പൊതുജനങ്ങളുടെ സാമൂഹികവും ആരോഗ്യപരവുമായ അഭിവൃത്തിക്കായി പ്രവർത്തിക്കാനുമായി മലയാറ്റൂർ ജനകീയ വികസന സമിതി എന്ന സംഘടന 2015 ൽ രൂപം കൊണ്ടു. കേരളാ ഗവണ്മെന്റിന്റെ രജിസ്‌ട്രേഷൻ ഉള്ള സംഘടനയുടെ ആദ്യ കാൽവെയ്പായിരുന്നു ' നക്ഷത്ര തടാകം' അഥവാ മലയാറ്റൂർ മെഗാ  കാർണിവൽ  പ്രോജക്ട്.
മലയാറ്റൂരിന്റെയും, മണപ്പാട്ടു ചിറയുടെയും വികസനവും ടൂറിസവും ലക്‌ഷ്യം വെച്ചുള്ള ഈ കാർണിവൽ പതിനായിരങ്ങളെ ആകർഷിക്കുന്നു.
അന്തർ ദേശീയ തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയുടെ അടിവാരത്ത് സ്ഥിതിചെയ്യുന്ന 110 ഏക്കർ വിസ്തൃതിയുള്ള മണാപ്പാട്ടു ചിറയുടെ ചുറ്റും ആയിരക്കണക്കിന് നക്ഷത്രങ്ങൾ തെളിയിച്ച് ഡിസംബർ 25 മുതൽ ഒരാഴ്ചക്കാലം നീണ്ടു നിൽക്കുന്ന ഒരു വലിയ കാർണിവലാണ് നക്ഷത്രതടാകം. 
ആയിരക്കണക്കിന് നക്ഷത്രങ്ങൾ ചുറ്റും തിളങ്ങുന്ന മണപ്പാട്ടുചിറ കാഴ്ചക്കാരന്റെ നയനങ്ങൾക്കു ആനന്ദമേകുന്നു. പലവർണങ്ങളാൽ  പ്രശോഭിക്കുന്ന വൈദ്യുത ദീപങ്ങളാൽ അലംകൃതമായ ചിറ ആരിലും കൗതുകമുണർത്തുന്നു. ചിറയ്ക്കു ചുറ്റുമുള്ള മരങ്ങൾ വിവിധ വർണ്ണങ്ങളാൽ പ്രശോഭ തുകും.  
കാർണിവൽ നടക്കുന്ന ദിവസങ്ങളിലെല്ലാം സെലിബ്രറ്റികളായിരിക്കും നക്ഷത്രങ്ങളുടെയും, വൈദ്യുത ദീപാലങ്കാരങ്ങളുടെയും സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കുക. കൂടാതെ എല്ലാ ദിവസങ്ങളെയും മനോഹരമാക്കാൻ കലാസന്ധ്യകളും സംഘടിപ്പിക്കുന്നുണ്ട്. കാർണിവലിന്റെ ഏറ്റവും വലിയ ആകർഷണം 80 അടി ഉയരത്തിൽ തയ്യാറാക്കുന്ന സാന്താക്ലോസ് ആയിരിക്കും. ഫുഡ് കോർട്ടുകൾ, യന്ത്ര ഊഞ്ഞാൽ, ബോട്ട് സവാരി, മുതലായവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്.
എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടത്തപ്പെടുന്ന ഈ ആഘോഷ നാളുകളിലേക്ക് ഈ നാടിന്റെ സ്വാഗതം അറിയിക്കട്ടെ...

Post a Comment

Previous Post Next Post

POST ADS1

POST ADS 2