നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവലിനു മുന്നൊരുക്കമായി ചിറയും, പരിസരപ്രദേശങ്ങളും വൃത്തിയാക്കുന്നത് ആരംഭിച്ചു.\
മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് പ്രതിനിധികളും, മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളും, പൊതുജനങ്ങളും ഇതിൽ പങ്കുചേർന്നു. വരും ദിവസങ്ങളിൽ ഇതിനു തുടർച്ചയായി കാർണിവൽ നടക്കുന്ന പരിസരങ്ങളെല്ലാം വൃത്തിയാക്കുന്നതായിരിക്കും.
മുൻ വർഷങ്ങളിലെന്നപോലെ ഈ വർഷവും ഡിസംബർ 25 മുതൽ 31 വരെയാണ് മലയാറ്റൂർ കാർണിവൽ നടക്കുന്നത്. പുതുവർഷത്തെ വരവേൽക്കുന്ന ഡിജെ പ്രോഗ്രാമിനുശേഷം പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടാണ് ഇതിനു സമാപനമാവുക.
Tags:
2024 NAKSHATHRA THADAKAM