മലയാറ്റൂർ കാർണിവൽ നക്ഷത്ര തടാകത്തിന്റെ മാതൃക വീടിനോട് ചേർന്ന് മനോഹരമായി നിർമ്മിച്ച് ശ്രദ്ധയാകർഷിച്ചിരിക്കുകയാണ് മലയാറ്റൂർ സ്വദേശികളായ അഖിൽകുമാർ എൻ. ബിയും, രഞ്ജിത്ത് എ. രഘുവും.
തടാകവും, കാർണിവലിന്റെ കവാടവും, നക്ഷത്രങ്ങളും, വിമലഗിരി പള്ളിയും, കെട്ടിടങ്ങളുമെല്ലാം അതേപടി പുനസൃഷ്ടിച്ചിരിക്കുകയാണീ കലാകാരന്മാർ.
രഞ്ജിത്ത് ഒരു ഡാൻസറും, ഷോർട്ട് ഫിലിം കലാകാരനുമാണ്. ഈ മനോഹര സൃഷ്ടിക്ക് ഇവരെ സഹായിക്കാൻ കട്ടപ്പന നിവാസിയായ രാജനും, മരിയാ രാജനും ഉണ്ടായിരുന്നു.