മലയാറ്റൂർ മെഗാ കാർണിവൽ 2023 ന് തുടക്കമായി- മലയാറ്റൂരിൽ വർണ്ണ നക്ഷത്രങ്ങൾ മിഴിതുറന്നു
മലയാറ്റൂർ- നീലീശ്വരം ഗ്രാമപഞ്ചായത്തും, മലയാറ്റൂർ ജനകീയ വികസന സമിതിയും സംഘടിപ്പിക്കുന്ന നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2023 ന് തുടക്കമായി.
കാർണിവലിനു ആരംഭം കുറിച്ചുകൊണ്ട് നടന്ന പൊതുയോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട അങ്കമാലി MLA ശ്രീ. റോജി M ജോൺ കാർണിവൽ ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വിൻസൻ കോയിക്കര അദ്ധ്യക്ഷനായിരുന്നു.
മലയാറ്റൂരിലെ ടൂറിസത്തിന്റെ സാധ്യതകളെക്കുറിച്ച് ഗവണ്മെന്റ് തലത്തിൽ ഉദ്ബോധിപ്പിച്ച് മലയാറ്റൂരിൽ ടൂറിസവുമായി ബന്ധപ്പെട്ട പുതിയ പദ്ധതികൾ കൊണ്ടുവരുവാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണെന്നു എം എൽ എ പറഞ്ഞു.
മലയാറ്റൂരിന്റെ ചരിത്രത്തിൽ ഇടം നേടിയ നക്ഷത്ര തടാകം ഓരോവർഷവും കൂടുതൽ കൂടുതൽ ആളുകളെ ഇവിടേയ്ക്കാകർഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
മലയാറ്റൂരിലെ പിൽഗ്രിം ടൂറിസത്തിന്റെ അനന്ത സാധ്യതകൾ വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തി മലയാറ്റൂർ ഏവർക്കും പ്രിയപ്പെട്ട ടൂറിസ്ററ് ടെസ്റ്റിനേഷനാക്കി മാറ്റണമെന്ന് ആമുഖ പ്രസംഗത്തിൽ പ്രോജക്ട് ഡയറക്ടർ ശ്രീ. വിത്സൺ മലയാറ്റൂർ പറഞ്ഞു
ശ്രീ. വിൻസൻ കോയിക്കര ( മലയാറ്റൂർ - നീലീശ്വരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
|
ശ്രീ. സിജു തോമസ് (മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ ) പ്രസംഗം |
ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം ശ്രീമതി അനിമോൾ ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ലൈജി ബിജു, വിമലഗിരി പള്ളി വികാരി റവ. ഫാ. പോൾ പടയാട്ടി, മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ ശ്രീ. സിജു തോമസ്, പഞ്ചായത്ത് മെമ്പറുമാരായ, ശ്രീ. സെബി കിടങ്ങെൻ, ശ്രീ. സേവ്യർ വടക്കും ചേരി, ശ്രീ. ജോയി അവോക്കാരൻ, ശ്രീമതി. ബിജി സെബാസ്റ്റ്യൻ, ശ്രീമതി. സെലിൻ പോൾ, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ. ബിജു കണിയാംകുടി, SNDP ശാഖാ പ്രസിഡന്റ് ശ്രീ. വിനയകുമാർ, BJP മണ്ഡലം പ്രസിഡന്റ് ശ്രീ. ടി ജെ തോമൻ, ജനകീയ വികസന സമിതി അംഗങ്ങളായ ശ്രീ. സുരേഷ് മാലി, ആന്റണി മുട്ടംതൊട്ടിൽ, ശ്രീ സന്തോഷ് MD തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
റവ. ഫാ. പോൾ പടയാട്ടി ( വിമലഗിരി പള്ളി വികാരി) ആശംസ പ്രസംഗം |
ശ്രീ. വിനയകുമാർ (SNDP ശാഖാ പ്രസിഡന്റ്) ആശംസ പ്രസംഗം |
മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളായ ശ്രീ. സുരേഷ് മാലി, ശ്രീ. ജോസ് കല്ലുങ്ങൽ, ശ്രീ. ബിജു മുട്ടംതൊട്ടിൽ, ശ്രീ. സണ്ണി പുല്ലറയ്ക്കൽ, ശ്രീ. മാർട്ടിൻ, ശ്രീ. പ്രിൻസ് മണ്ടോത്തി, ശ്രീ. ജാന്റി പി ഡി, ശ്രീ. ടോമി ശങ്കൂരിക്കൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ശ്രീ. സന്തോഷ് M D (മലയാറ്റൂർ ജനകീയ വികസന സമിതി അംഗം) നന്ദി പ്രകാശിപ്പിക്കുന്നു |