മലയാറ്റൂർ ജനകീയ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ മലയാറ്റൂർ മണപ്പാട്ട് ചിറയിൽ ദീപാവലി ആഘോഷം നടത്തി.
മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ ശ്രീ. സിജു തോമസ്സിന്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങ് ഇന്ത്യൻ കോമൺവെൽത്ത് ട്രേഡ് കമ്മീഷണർ ഡോ. വർഗീസ് മൂലൻ ഉദ്ഘാടനം ചെയ്തു. ശ്രീ. ധനഞ്ജയൻ എം. എസ്. സ്വാഗതം ആശംസിച്ചു, ആശംസകൾ നേർന്നുകൊണ്ട് വിമലഗിരി മേരി ഇമ്മാക്കുലേറ്റ് പള്ളി വികാരി റവ. ഫാ. പോൾ പടയാട്ടിൽ, എസ്എൻഡിപി ശാഖാ യോഗം പ്രസിഡണ്ട് ശ്രീ. എം.ബി വിനയകുമാർ,
ശ്രീ. മനോജ് കോടനാട് (സ്റ്റാർ ലേക്ക് വാക്കേഴ്സ് ഫോറം), ശ്രീമതി വിജി സെബാസ്റ്റ്യൻ ( വാർഡ് 8 മെമ്പർ ), സമിതി വൈസ് ചെയർമാൻ ശ്രീ. സുരേഷ് മാലി, സമിതി ജോ. കൺവീനർ ശ്രീ. ഷിബു ജോർജ്, സമിതി കോ.ഓഡിനേറ്റർ ശ്രീ. ജോസ് കല്ലുങ്കൽ, നക്ഷത്രത്തടാക പ്രോജക്ട് ഡയറക്ടർ ശ്രീ. വിൽസൻ മലയാറ്റൂർ, സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീ. ജോയി ജോസ്, ശ്രീ. ആന്റണി മുട്ടംതൊട്ടിൽ, ശ്രീ. ബിജു മുട്ടംതൊട്ടിൽ, ശ്രീ. ഉദയൻ എന്നിവർ സംസാരിച്ചു. ശ്രീ. സണ്ണി പുല്ലറയ്ക്കൽ എല്ലാവർക്കും നന്ദി പറഞ്ഞു.
തുടർന്ന് എല്ലാവരെയും വിളക്കുകൾ തെളിക്കാൻ ക്ഷണിച്ചു. അവിടെ കൂടിയ പൊതുജനങ്ങളെല്ലാം വിളക്ക് തെളിക്കുന്നതിൽ പങ്കാളികളായി. തുടർന്ന് കരിമരുന്ന് പ്രയോഗവും, മധുര വിതരണവും നടത്തി.