നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2023 ഒരുക്കങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്നു

വർണ്ണങ്ങളും വൈവിധ്യങ്ങളും കൊണ്ട് ഏവരുടെയും ഹൃദയങ്ങളിൽ ഇടം നേടിയ സന്തോഷത്തിന്റെയും വിസ്മയത്തിന്റെയും ആ വലിയ ആഘോഷം മലയാറ്റൂർ നക്ഷത്രത്തടാകം മെഗാ കാർണിവൽ ഡിസംബർ 25 ന് വൈകീട്ട് ആരംഭിക്കുകയായി. 

മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തും, മലയാറ്റൂർ ജനകീയ വികസന സമിതിയും സംയുക്തമായി നടത്തുന്ന നക്ഷത്ര തടാകം മലയാറ്റൂർ മെഗാ കാർണിവൽ 2023 ഡിസംബർ 25 ന് വൈകീട്ട് ആരംഭിച്ച് ഡിസംബർ 31 ന് അവസാനിക്കുന്നു.

വിവിധ വർണ്ണങ്ങളിലുള്ള നക്ഷത്രങ്ങളാൽ അലംകൃതയായിക്കൊണ്ടിരിക്കുന്ന മലയാറ്റൂർ അടിവാരത്തെ  തടാക  കാഴ്ചകൾ 


വർണ്ണ ശബളമായ നക്ഷത്രങ്ങളും വൈദ്യുതദീപാലങ്കാരങ്ങളും, അമ്യൂസ്‌മെന്റ് പാർക്ക്, ബോട്ടിംഗ്, ഫുഡ്കോർട്ടുകൾ, നാടൻ കലാമേളകൾ , 60 അടി ഉയരത്തിലുള്ള പപ്പാഞ്ഞി, ന്യൂ ഇയർ DJ ആഘോഷം മുതലായവ എല്ലാവർഷവും അനേകം ആളുകളെ ഇവിടേയ്ക്കാകർഷിക്കുന്നു.






ഫോട്ടോ: ശിവൻ മലയാറ്റൂർ

Malayattoor Carnival Nakshathra thadakam 2023 started on December 25th evening

Post a Comment

Previous Post Next Post

POST ADS1

POST ADS 2