MALAYATTOOR - NAKSHATHRA THADAKAM MEGA CARNIVAL WELCOME COMMITTEE MEETING
2018 ലെ നക്ഷത്ര തടാകം - മലയാറ്റൂർ മെഗാ കാർണിവലിനു വേണ്ടി സ്വാഗത സംഘം രൂപീകരിച്ചു.
നക്ഷത്ര തടാകം ഈ വർഷം ത്രിതല പഞ്ചായത്തിന്റെ നേതൃത്വത്തിൽ മലയാറ്റൂർ ജനകീയ വികസന സമിതി അംഗങ്ങളും കൂടി ചേർന്നാണ് നടത്തുന്നത്.
സ്വാഗത സംഘം രൂപീകരിക്കാനായി പഞ്ചായത്ത് പ്രസിഡന്റ് ശീമതി അനിമോൾ ബേബിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ശ്രീ. റോജി എം ജോൺ MLA, വൈസ് പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ, ശ്രീ. സ്റ്റീഫൻ മാടവന മറ്റ് പഞ്ചായത്ത് അംഗങ്ങൾ, മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ ശ്രീ. സുരേഷ് മാലി മറ്റ് ഭാരവാഹികൾ ജനകീയ വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ - സാമുദായിക അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വിവിധ കമ്മിറ്റികൾ രൂപീകരിച്ച് കാർണിവൽ മനോഹരമാക്കാൻ വേണ്ട കാര്യങ്ങൾ ചർച്ച ചെയ്തു തീരുമാനിച്ചു.