മലയാറ്റൂർ മെഗാ കാർണിവലിൽ മുഖ്യ ആകർഷണങ്ങളിൽ ഒന്നായ പപ്പാഞ്ഞിയുടെ കാൽ നാട്ടൽ കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.പി.റ്റി. പോൾ നിർവഹിച്ചു.
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിമോൾ ബേബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷാഗിൻ കണ്ടത്തിൽ,ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. വനജ സദാനന്ദൻ, മലയാറ്റൂർ പള്ളി വികാരി ഫാ. ജോൺ തേക്കാനാത്ത്,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സ്റ്റീഫൻ മാടവന ,പപ്പാഞ്ഞി കൺവീനർമാരായ പഞ്ചായത്ത് അംഗങ്ങൾ വിജി റെജി ,ബിബി സെബി ,മിനി സുരേന്ദ്രൻ,എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
മലയാറ്റൂർ ജനകീയ വികസന സമിതി ചെയർമാൻ ശ്രീ.സുരേഷ് മാലി,വൈസ് ചെയർമാൻ ശ്രീ. ബിജു മുട്ടംതോട്ടിൽ ,സെക്രട്ടറി ലിയോ ജോസ്,പാപ്പാഞ്ഞി ജനറൽ കൺവീനർ അയ സിജു നടുകുടി, സമിതി ഭാരവാഹികൾ ആയ ആന്റോ പാറയിൽ,ജോസ് കല്ലുങ്കൽ,ആന്റണി മുട്ടംതോട്ടിൽ, മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കൾ തുടങ്ങിയവർ സംബന്ധിച് സംസാരിച്ചു.