NAKSHATHRA THADAKAM - MALAYATTOOR MEGA CARNIVAL SWAGATHA SANGAM (WELCOME COMMITTEE OFFICE INAUGURATION BY SRI. ROJI M. JOHN ANGAMALY MLA
Malayattoor mega carnival 2018 welcome committee office inaugurated by Sri. Roji M john Angamaly MLA. Welcome committee office now inaugurated in Panchayath information center near Malayattoor manappattuchira, Adivaram.
News in Malayalam
നക്ഷത്ര തടാകം സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
മലയാറ്റൂർ : മലയാറ്റൂർ മെഗാ കാർണിവൽ - നക്ഷത്ര തടാകം 2018 സ്വാഗത സംഘം ഓഫീസ് അങ്കമാലി MLA ശ്രീ.റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ അടിവാരത്ത് നക്ഷത്ര തടാകം നടക്കുന്ന മണപ്പാട്ടുചിറയോട് ചേർന്നുള്ള പഞ്ചായത്ത് ഇൻഫർമേഷൻ സെന്ററിലാണ് ഓഫീസ് പ്രവർത്തിക്കുന്നത് . തുടർന്ന് നടന്ന ചടങ്ങിൽ മലയാറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .അനിമോൾ ബേബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. ഷാഗിൻ കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.ടി. പോൾ, ഡോ. വർഗ്ഗീസ് മൂലൻ , നകഷത്ര തടാകം വൈസ്ചെയർമാൻ ശ്രീ. സുരേഷ് മാലി, മീഡിയ കൺവീനർ ശ്രീ. സ്റ്റീഫൻ മാടവന തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ വിവിധ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളായ ശ്രീമതി. ബിബി സെബി, ശ്രീമതി. മിനി സുരേന്ദ്രൻ, ശ്രീ. സെബി കിടങ്ങേൻ, ശ്രീ. E T പൗലോസ്, ശ്രീ. C P ദേവസിക്കുട്ടി, ശ്രീമതി. ആനി ജോസ്, ശ്രീ. സജീവ് ചന്ദ്രൻ തുടങ്ങിയവരും, പ്രോജക്ട് ഡയറക്ടർ ശ്രീ. വിത്സൺ മലയാറ്റൂർ, കോ-ഓഡിറ്റർ ശ്രീ. ബിജു മുട്ടംതോട്ടിൽ, ശ്രീ. സിജു നടുക്കുടി മലയാറ്റൂർ ജനകീയ വികസന സമിതി പ്രവർത്തകരും പൊതു ജനങ്ങളും സന്നിഹിതരായിരുന്നു.
ഡിസംബർ 25 മുതൽ 31 വരെ മലയാറ്റൂർ അടിവാരത്താണ് നക്ഷത്ര തടാകം മെഗാ കാർണിവൽ സംഘടിപ്പിച്ചിരിക്കുന്നത്’.

NAKSHATHRA THADAKAM WELCOME COMMITTEE OFFICE INAUGURATION PHOTOS
#nakshathrathadakam #malayattoor #malayattoor_carnival #tourismkerala