NAKSHATHRATHADAKAM 2018 COUNT DOWN STARTED TODAY

NAKSHATHRA THADAKAM MALAYATTOOR MEGA CARNIVAL COUNT DOWN STAR INAUGURATION PHOTOS

Countdown star inaugurated by Dr. Varghese Moolan a popular businessman and main sponsor of Nakshathra thadakam.  


News in Malayalam

നക്ഷത്ര തടാകം : കൗണ്ട് ഡൗൺ ആരംഭിച്ചു.

2018  ലെ നക്ഷത്രത്തടാകം മലയാറ്റൂർ മെഗാ കാർണിവലിന്റെ ആരംഭം കുറിച്ചുകൊണ്ട്  കൗണ്ട് ഡൗൺ ആരംഭിച്ചു. നക്ഷത്ര തടാകത്തിന്റെ കൗണ്ട് ഡൗൺ പ്രമുഖ വ്യവസായിയും, നക്ഷത്രതടാകത്തിന്റെ മുഖ്യ സ്പോൺസറുമായ ഡോ. വർഗ്ഗീസ് മൂലൻ ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ MLA  മുഖ്യ അതിഥിയായിരുന്ന  ചടങ്ങിൽ മലയാറ്റൂർ  ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി .അനിമോൾ ബേബി അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  ശ്രീ. ഷാഗിൻ കണ്ടത്തിൽ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി.ടി. പോൾ, നകഷത്ര തടാകം വൈസ്ചെയർമാൻ ശ്രീ. സുരേഷ് മാലി, പ്രോജക്ട് ഡയറക്ടർ ശ്രീ. വിത്സൺ മലയാറ്റൂർ, കോ-ഓഡിറ്റർ ശ്രീ. ബിജു മുട്ടംതോട്ടിൽ,  ശ്രീ. സിജു നടുക്കുടി, മീഡിയ കൺവീനർ ശ്രീ. സ്റ്റീഫൻ മാടവന, ശ്രീ. CP  ദേവസിക്കുട്ടി, ശ്രീ. സെബി കിടങ്ങേൻ, ശ്രീ. E  T  പൗലോസ്, ശ്രീമതി. മിനി സുരേന്ദ്രൻ, ശ്രീമതി. ബിബി സെബി, ശ്രീ. സജീവ് ചന്ദ്രൻ  തുടങ്ങിയവരും വിവിധ രാഷ്ട്രീയ സാമുദായിക സാംസ്ക്കാരിയക നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഈ വർഷം   10018  നക്ഷത്രങ്ങളാണ് മണപ്പാട്ടുചിറ തടാകത്തിന്റെ ചുറ്റും തെളിയിക്കുക.  അമ്യൂസ്‌മെന്റ് പാർക്ക്, പപ്പാഞ്ഞി, ഫ്‌ളോട്ടിങ് സ്റ്റാർസ്, ബോട്ടിങ്ങ്, മ്യൂസിക്ക് വാട്ടർ ഫൗണ്ട്യൻ, ഫുഡ്കോർട്ട്, വിപണനമേള, കലാ സാംസ്കാരിക പരിപാടികൾ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗമായിട്ടുണ്ടാകും.     


Count down photos







#nakshathrathadakam #malayattoorcarnival #malayattoor 
Previous Post Next Post

POST ADS1

POST ADS 2